തന്റെ സിനിമകള്‍ ആളുകളോടൊപ്പം കാണാറില്ല ; ബ്ലെസി

google news
blessy

ആടുജീവിതം സംവിധായകന്‍ ഇതുവരെ തിയേറ്ററില്‍ ഇരുന്ന് കണ്ടില്ലേ?. ആ ചോദ്യത്തിന് ഇല്ലെന്നാണ് ബ്ലെസിയുടെ മറുപടി. തന്റെ സിനിമകള്‍ ആളുകളോടൊപ്പം കാണാറില്ല എന്നും തന്റെ ഓര്‍മയില്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നും ബ്ലെസി പറഞ്ഞു.

'സിനിമയെ കുറിച്ച് ആളുകള്‍ എന്താണ് പറയുന്നത്, അതേ ഞാന്‍ കേട്ടിട്ടുള്ളു. അതല്ലാതെ ഇതുവരെ തിയേറ്ററില്‍ ചെന്ന് ഞാന്‍ സിനിമ കണ്ടിട്ടില്ല. ഇപ്പോള്‍ സിനിമ തിയേറ്ററില്‍ കണ്ടാല്‍ കൃത്യമായി വിലയിരുത്താന്‍ കഴിയില്ല. മാത്രമല്ല അവിടെ ഇരിക്കാന്‍ കഴിയില്ല. സിനിമ നല്‍കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും,' ബ്ലെസി പറഞ്ഞു.

Tags