'ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓര്‍മ്മയില്ല'; 'പ്രേമലു'വിനെ കുറിച്ച് മഹേഷ് ബാബുവും

google news
premalu

മലയാളത്തിലെ സര്‍പ്രൈസ് സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് തെലുങ്ക് താരം മഹേഷ് ബാബു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നും നടന്‍ പറഞ്ഞു. സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയും അദ്ദേഹം അഭിനന്ദിച്ചു.

'തെലുങ്ക് പ്രേക്ഷകരിലേക്ക് പ്രേമലു എത്തിച്ചതിന് കാര്‍ത്തികേയയ്ക്ക് നന്ദി. ഒരു സിനിമ കണ്ടിട്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓര്‍മ്മയില്ല. കുടുംബത്തിന് മുഴുവന്‍ ചിത്രം ഇഷ്ടമായി. യങ്‌സ്റ്റേഴ്‌സിന്റെ മികച്ച അഭിനയം. മുഴുവന്‍ അണിയപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,' മഹേഷ് ബാബു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Tags