'മലയാളം സംവിധായകരോട് എനിക്ക് അസൂയ തോന്നുന്നു'; ഭ്രമയുഗത്തെ കുറിച്ച് അനുരാഗ് കശ്യപ്

mammootty

'ഭ്രമയുഗം' കണ്ട അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമാ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവര്‍ത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് കുറിച്ചത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നത് എന്ന അത്ഭുതവും അനുരാഗ് കശ്യപ് പ്രകടിപ്പിച്ചു. കേരളത്തിലെ പ്രക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.


മഞ്ഞുമ്മല്‍ ബോയ്‌സിനെയും സംവിധായകന്‍ പ്രശംസിച്ചിരുന്നു. മെയിന്‍ സ്ട്രീം ഫിലിം മേക്കിങ്ങിന്റെ ആത്മവിശ്വാസം കാണിക്കുന്ന മികച്ച വര്‍ക്കാണ് ചിത്രമെന്നായിരുന്നു അനുരാഗ് അഭിപ്രായപ്പെട്ടത്. 'അസാധാരണമായ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചില്‍. ഈ ആശയത്തെ എങ്ങനെ ഒരു നിര്‍മാതാവിന് മുന്നിലെത്തിച്ചു എന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ഹിന്ദിയില്‍ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

Tags