ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ,ആടുജീവിതത്തെ പ്രശംസിച്ച് നമ്പി നാരായണന്‍

google news
nambi narayanan

ബ്ലെസി പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് നമ്പി നാരായണന്‍. ഗംഭീര സിനിമയാണിതെന്നും എല്ലാവരും തങ്ങളുടെ ജോലി മികച്ച രീതിയില്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച നമ്പി നാരായണന്‍ സിനിമയ്ക്ക് ഓസ്‌കര്‍ ലഭിക്കട്ടെ എന്നും ആശംസിച്ചു.

'ഇതൊരു ഗംഭീര സിനിമയാണ്. അവര്‍ തങ്ങളുടെ ജോലി മികച്ച രീതിയില്‍ തന്നെ ചെയ്തു. പൃഥ്വിരാജിനെക്കുറിച്ച് പരാമര്‍ശിച്ചേ മതിയാകൂ. അദ്ദേഹം ഈ സിനിമയ്ക്ക് ജീവന്‍ നല്‍കി. തന്റെ മുന്‍കാല സിനിമകളെയെല്ലാം അദ്ദേഹം മറികടന്നു. മൊത്തത്തില്‍, ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . എല്ലാ ആശംസകളും,' എന്ന് നമ്പി നാരായണന്‍ പറഞ്ഞു.

Tags