കുതിര സവാരിയില്‍ ആന്‍ അഗസ്റ്റിന്‍
l,dsll;

കുതിര സവാരിയിലാണ് ആന്‍ അഗസ്റ്റിന്‍. ഒരു റൈഡിനു പോയി വരാം എന്നാണ് ചിത്രത്തിന് ആന്‍ നല്‍കിയ കുറിപ്പ്. ആന്‍ പങ്കുവച്ച കുതിരസവാരി ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് .കുതിരയെ ഓമനിക്കുന്ന ആനിനെയും ചിത്രത്തില്‍ കാണാം.

ലാല്‍ജോസിന്റെ എത്സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ നിന്ന് കുറച്ചുനാളായി വിട്ടുനില്‍ക്കുന്ന ആന്‍ ശക്തമായ തിരിച്ചുവരവിലാണിപ്പോൾ . ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. സുരാജ് വെഞ്ഞാറമൂട് ആണ് നായകന്‍. അടുത്ത മാസം ചിത്രം റിലീസിന് എത്തും.
 

Share this story