പേടിപ്പിക്കുന്ന കാഴ്ചകളുമായി ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവ്; ഹൊറർ സസ്പൻസ് ത്രില്ലെർ ബിഹൈൻഡ്ഡ് ടീസർ പുറത്ത്

google news
behind

അമന്‍ റാഫി സോണിയ അഗർവാൾ, ജിനു ഇ തോമസ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി  സംവിധാനം ചെയ്യുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി.  പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡ്.കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗർവാൾ, ജിനു എന്നിവരെ കൂടാതെ മറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് ചിത്രം നിർമിക്കുന്നത്.

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമാണ് സിനിമയുടെ പ്രമേയം.
 

Tags