ഹൊറർ സൂപ്പർനാച്വറൽ ചിത്രം '​ഗു' മെയ് 17-ന് തിയേറ്ററുകളിൽ

gu film

ഗുളികനെ ഭയക്കുന്ന  ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന 'ഗു' മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് . നവാഗതനായ മനു രാധാകൃഷ്ണനാണ് ചിത്രം  തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് .
പ്രദർശനത്തിനെത്തിക്കുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ്  നിർമാണം .


ബെം​ഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൊറർ സൂപ്പർനാച്വറൽ വിഭാഗത്തിലുള്ള ഈ ചിത്രം കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചുള്ളതാണങ്കിലും കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച ദേവ നന്ദയാണ് ചിത്രത്തിലെ മിന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് നായകൻ. നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാതോരങ്ങളായ, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാനവേഷങ്ങളിലഭിനയിക്കുന്നു. 
 

Tags