ഹൊറർ ചിത്രം 'ഗു' വിന് ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്

google news
gu film

 മണിയൻ പിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന് ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്. 
മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈന റായിരിക്കും ഈ ചിത്രം.

സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു,കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരാണ് മറ്റ താരങ്ങൾ..മെയ് പതിനേഴിന് ചിത്രം റിലീസ് ചെയ്യും.


 

Tags