ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നു

hney
ഹണി റോസ് നായികയാകുന്നു

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീരസിംഹ റെഡ്ഡി തെലുങ്കിൽ  ഹിറ്റാകുകയാണ്. ചിത്രത്തിൽ ഹണി റോസ്  ആണ് ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് . ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. 

ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Share this story