ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഋഷിരാജ് കുൽക്കർണി തലശ്ശേരിയിൽ

Hindustani Musician Rishiraj Kulkarni in Thalassery

കണ്ണൂർ: പ്രശസ്ത ഹിന്ദുസ്ഥാനി വാദ്യ കലാകാരൻ ഋഷിരാജ് കുൽക്കർണി മാർച്ച്‌ മൂന്നിന് വൈകീട്ട് 6.30ന് തലശ്ശേരി കസ്റ്റംസ്‌ റോഡിലുള്ള ഹെറിറ്റേജ് ഹൗസിൽ സംഗീതകച്ചേരി നടത്തുന്നു.

പൂനയിലും നെതർലാന്ഡ്സിലുമായി  ജീവിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചേരികൾ നടത്തുകയും ചെയ്യുന്ന വാദ്യകലാകാരനും  കമ്പോസറും  പെർഫോർമറുമാണ് ഋഷിരാജ് കുൽക്കർണി.
തന്റെ  ഇന്ത്യാ യാത്രയുടെ ഭാഗമായിട്ടാണ് അദ്ദേഹം തലശ്ശേരിയിലെത്തുന്നത്.

തബലയ്ക്ക് പുറമെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത  ഹാൻഡ്പാൻ, സ്റ്റീൽ ടെൻഗ് ഡ്രം, മരിമ്പ,സ്കയ്ലോഫോൺ, വൈബ്രാ ഫോൺ, മാസ്ച്ചിനെ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാദ്യോപകരണങ്ങൾ. കൂട്ടത്തിൽ റിക്കോർഡ് ചെയ്തു വെച്ച പ്രകൃതി ശബ്ദങ്ങളും. തലശ്ശേരി ആർട്സ് സൊസൈറ്റിയാണ് പരിപാടി
സംഘടിപ്പിക്കുന്നത്

Tags