'മോഹൻലാൽ അതിജീവിച്ചവർക്ക് നീതി ഉറപ്പാക്കേണ്ടതിനു പകരം സ്ഥാനം രാജിവെച്ചത് ഭീരുത്വത്തെ ചൂണ്ടിക്കാട്ടുന്നു' : ശോഭ ഡെ

shobade
shobade

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ  'അമ്മ'യിൽ നിന്ന് രാജിവെച്ച മോഹൻലാലിനെ വിമർശിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡെ.

ഹേമ കമ്മിറ്റി ​റിപ്പോർട്ടിൽ അഞ്ച് വർഷമായി ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് ഏറ്റവും മോശം കാര്യം. മോശം ജോലി സാഹചര്യങ്ങൾ കാരണം മലയാള സിനിമയിലെ ഒരു വിഭാഗം സ്ത്രീകൾ 2017ൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മലയാള സിനിമയിൽ മാറ്റങ്ങളുണ്ടായത്.

ആണു​ങ്ങളെ പോലെ എഴുന്നേറ്റ് നിന്ന് നിങ്ങളുടെ സഹമെമ്പർമാരോട് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ പറയണം. അതിജീവിതകൾക്ക് സഹായം നൽകാനും അവർക്ക് നിർദേശം കൊടുക്കണമെന്നും ശോഭ ഡെ വിമർശിച്ചു.

15 മുതൽ 20 വരെ താരങ്ങൾ നിയന്ത്രിക്കുന്ന ക്ലബാണ് മലയാള സിനിമയെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചിരുന്നു. 2017ൽ മലയാള നടി ബലാത്സംഗത്തിനിരയായ സംഭവമുണ്ടായി.

എന്നാൽ, ഇത് മലയാള സിനിമയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ വിവിധ സിനിമ വ്യവസായ മേഖലകളിൽ ഈ പ്രശ്നമുണ്ട്. ബോളിവുഡ്, ബംഗാളി സിനിമ, കർണാടക എന്നിവടങ്ങളിലെല്ലാം സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.

മോഹൻലാൽ അതിജീവിച്ചവർക്ക് നീതി ഉറപ്പാക്കേണ്ടതിനു പകരം സംഘടയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഭീരുത്വത്തെ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിരുന്നു. ടീമംഗങ്ങളോട് ഉത്തരവാദിത്തം ഏറ്റെടുക്കാനും പരാതിക്കാരെ സഹായിക്കാനും പറയണമെന്നും ശോഭാ ഡെ കുറ്റപ്പെടുത്തി.

Tags