പേടിപ്പിച്ച് ചിരിപ്പിക്കാൻ ഹലോ മമ്മി ; ഉടൻ തിയറ്ററുകളിൽ

Hello Mummy to scare and laugh; In theaters soon
Hello Mummy to scare and laugh; In theaters soon

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്ത് . 'സരിഗമ'യുടെ യുട്യൂബ് ചാനലിലൂടെ 'ഗെറ്റ് മമ്മിഫൈഡ്' എന്ന പേരിൽ എത്തിയ സോങ്ങ് നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യുട്യൂബ് സോങ്ങ് ക്രിയേറ്ററായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്. 

നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ വൈറലായതോടെ വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. 

'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.  ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സണ്ണി ഹിന്ദുജ ('ആസ്പിരന്റ്സ്'ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് സ്വന്തമാക്കിയത്.

ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ചിത്രത്തിലെ ആദ്യഗാനം 'റെഡിയാ മാരൻ' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്

Tags