ക്ലെച്ചും ഗീറും ആക്‌സിലേറ്ററും എന്റെ കൈയ്യില്‍ തന്നു'; പോര് കാളകളെ ഓര്‍ത്ത് ഹരീഷ് പേരടി

google news
pisharadi

മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. സിനിമയുടെ മേക്കിങ് വീഡിയോയും ഇപ്പോള്‍ മോഹന്‍ലാല്‍ പങ്കിട്ടിരിക്കുന്നു. പോര് കാളകളെ തെളിക്കുന്ന അയ്യനാരെന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഹരീഷ് പേരടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കാളകള്‍ക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് ഹരീഷ് പേരടി.

'രാമുവും ശ്യാമുവും രാജസ്ഥാന്‍കാരാണ്...അവരോട് ഇണങ്ങാന്‍ ഞാന്‍ രണ്ട് ദിവസം മുന്‍പ് രാജസ്ഥാനിലെത്തി ...പക്ഷെ അര മണിക്കൂറിനുള്ളില്‍ അവര്‍ അവരുടെ ക്ലെച്ചും ഗീറും ആക്‌സിലേറ്ററും എന്റെ കൈയ്യില്‍ തന്നു..ഈ രണ്ട് പോര് കാളകളെയും ഓര്‍ക്കാതെ വാലിബന്‍ ഓര്‍മ്മകള്‍ പൂര്‍ണ്ണമാവില്ല...'. പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.


 

Tags