മലയാള സിനിമയുടെ റീ മേക്കാണെന്ന് അറിയാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത് ; സുന്ദര്‍ സി

google news
sundar

മോഹന്‍ലാല്‍ നായകനായ അഭിമന്യു ചിത്രത്തിന്റെ തമിഴ് റീ മേക്ക് 'തലൈനഗരം' 2006 ലാണ് റിലീസ് ചെയ്കതത്. ചിത്രത്തില്‍ നായകനായതും നിര്‍മിച്ചതും തമിഴ് നടന്‍ സുന്ദര്‍ സി ആണ്. മലയാള സിനിമയുടെ റീ മേക്കാണെന്ന് അറിയാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും റൈറ്റ്‌സ് വിറ്റതെന്നും പറഞ്ഞിരിക്കുകയാണ് സുന്ദര്‍ സി.

മലയാളത്തില്‍ നിന്നും ഒരുപാട് സിനിമകള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയില്‍ സിനിമകള്‍ സംവിധാനം ചെയ്തു. സ്ഫടികം വെള്ളിമൂങ്ങ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ റീമേക്ക് ആണെന്ന് അറിയാതെ ഒരു സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ അഭിമന്യു ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു.

പലരും പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം തന്റെ 'അമ്മയും ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് അഭിമന്യു ചിത്രത്തിന്റെ പ്ലോട്ട് വിക്കി പീഡിയയില്‍ വായിക്കുന്നത്. ഇതുതന്നെയാണ് തലൈനഗരം എന്ന് എനിക്കപ്പോള്‍ മനസിലായി. പക്ഷെ ചിത്രത്തിന്റെ സംവിധായകന്‍ സുരാജ് ഇത് റീമേക്ക് ആണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ ചിത്രം നിര്‍മിക്കുകയും ചെയ്തു. പക്ഷെ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്‌സ് ഞാന്‍ മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയിരുന്നു. റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്‌സ് മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയ ഒരേ ഒരു പ്രൊഡ്യൂസര്‍ താനായിരിക്കും എന്ന് സുന്ദര്‍ സി പറഞ്ഞു.

Tags