'ഹയ' യിലെ ചിത്രയുടെ താരാട്ട് പാട്ട് എത്തി

chithra
മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്.

 കെ എസ് ചിത്ര ഒരിടവേളക്ക് ശേഷം ആലപിക്കുന്ന താരാട്ട് പാട്ട് പുറത്തുവിട്ടു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

 മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്.

എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം  സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്.

 ചിത്രം നവംബര്‍ 25 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും. ഇരുപത്തി നാല് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ.

Share this story