ട്രോള്‍ മാനസികമായി ബാധിച്ചോ ? മറുപടിയുമായി ഷര്‍മിന്‍ സെഗാള്‍

sharmin

ദി ഡയമണ്ട് ബസാര്‍ എന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സീരീസ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നുണ്ട്. ചിത്രത്തിലെ പ്രധാന നായികമാരെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ എത്തുമ്പോള്‍ കൂട്ടത്തിലെ ഒരു നായികയായ ഷര്‍മിന്‍ സെഗാളിന് മാത്രം സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

നടിയുടെ അഭിനയത്തെ കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് എത്തിയത്. സഞ്ജയ് ലീല ബന്‍സാലിയുടെ മരുമകള്‍ കൂടിയായ നടിയുടെ പെര്‍ഫോമന്‍സ് നിരാശപ്പെടുത്തിയെന്നും പ്രതികരണങ്ങളെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ഷര്‍മിന്‍ സെഗാള്‍.
സോഷ്യല്‍ മീഡിയയിലുണ്ടാകുന്ന ട്രോള്‍ തന്നെ മാനസികമായി ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഷര്‍മിന്റെ മറുപടി. വ്യത്യസ്ത ആളുകള്‍ വ്യത്യസ്തമായി പ്രതികരക്കുന്ന ഒരു പ്രൊഫഷനാണ് തന്റേത് എന്ന ബോധ്യം മനസ്സിലാക്കുന്നുവെന്നാണ് നടി പറഞ്ഞത്.
വളരെക്കാലത്തിനിടെ ഇപ്പോള്‍ ഞാന്‍ എന്റെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്. അത് എന്റെ അഭിനയ ജീവിതത്തില്‍ മാത്രമല്ല. നിങ്ങള്‍ സ്വയം നന്നായി മനസിലാക്കാന്‍ തുടങ്ങുമ്പോള്‍ വളരെയധികം അഭിപ്രായങ്ങളുള്ള ആളുകളുടെ വിശാലമായ ഒരു ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് മനസിലാകും, സെഗാള്‍ പറഞ്ഞു.
ഞാന്‍ ഈ തൊഴില്‍ തിരഞ്ഞെടുത്തത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ്, അതിനാല്‍ പ്രേക്ഷകരോട് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. മാത്രമല്ല വളരെയധികം സ്‌നേഹവും ഇതിലൂടെ എനിക്ക് ഉണ്ടായിട്ടുണ്ട്. ചില മോശം പരാമര്‍ശങ്ങള്‍ നമ്മളിലെ പോസിറ്റിവിറ്റി പൂര്‍ണ്ണമായും ഇല്ലാതാക്കും. അത് ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ മാത്രം. എനിക്കും ആദ്യം അസ്വസ്ഥത തോന്നിയിരുന്നു. പക്ഷേ അതിനുശേഷം അങ്ങനെയില്ല.എന്നെ കുറിച്ച്, എന്റെ അഭിനയത്തെ കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നവരുണ്ട്. എന്നെക്കുറിച്ച് മോശമായി എഴുതുന്നവരുണ്ട്.അവരുടെ വാക്കുകള്‍ എന്നെ മാനസികമായി ബാധിച്ചിട്ടില്ല, ഷര്‍മിന്‍ സെഗാള്‍ പറഞ്ഞു.

Tags