പാൻ ഇന്ത്യൻ ചിത്രവുമായി സുധീര്‍ ബാബു; ഹരോം ഹര ചിത്രീകരണം പൂര്‍ത്തിയായി

hare hara

സുധീര്‍ ബാബുവിനെ നായകനാക്കി ജ്ഞാനസാഗർ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ഹരോം ഹര'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു മാസ്സ് ആക്ഷൻ ചിത്രമായ 'ഹരോം ഹര'യിൽ മാളവിക ശർമ്മയാണ് നായിക 

സുനിൽ, ജെ പി, ലക്കി ലക്ഷ്മൺ, രവി കാലെ, അക്ഷര ഗൗഡ & അർജുൻ ഗൗഡ തുടങ്ങിയവർ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസ് (എസ്എസ്‌സി)ന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് നിർമ്മിക്കുന്നത്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്.