നാടക കലാസംവിധാനത്തിലൂടെ വിസ്മയിപ്പിച്ച ഹരിദാസ് ബക്കളം ഇനി സിനിമയില്‍

monica movie art director haridasan bakkalam

കണ്ണൂര്‍: പതിറ്റാണ്ടുകളായി നാടക കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരദാസ് ബക്കളം സിനിമയിലും ചുവടുറപ്പിക്കുന്നു. പ്രവാസലോകത്തെ കലാരംഗത്ത് സജീവ സാന്നിധ്യമായ ഹരിദാസ് മോണിക്ക ഒരു എ ഐ സ്റ്റോറി എന്ന സിനിമയിലൂടെയാണ് ഹരിശ്രീകുറിക്കുന്നത്. നാടകങ്ങള്‍ക്ക് കലാസംവിധാനത്തിലൂടെ അത്ഭുതപ്പെടുത്തിയ ഹരിദാസ് ഒട്ടേറെ അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

'ദല 'എന്ന സാംസ്‌കാരിക സംഘടനയിലും തുടര്‍ന്ന് 'ഓര്‍മ' യിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. ഭരത് മുരളിനാടകോത്സവത്തിലെ നിറസാന്നിധ്യമായിരുന്നു ഹരിദാസ് ബക്കളം. 2019 ലെ അബുദാബി ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച കലാസംവിധാനത്തിനുളള അവാര്‍ഡ് ശ്രീ സുവീരന്റെ ഭാസ്‌കാരപ്പട്ടേളരും തൊമ്മിയുടെ ജീവിതവും എന്ന നാടകത്തിലൂടെ ലഭിച്ചു.

art-director-haridasan-bakkalam.jpg

2020ല്‍ ഡല്‍ഹിയില്‍ നടന്ന എഷ്യയിലെ ഏറ്റവും വലിയ അഖിലേന്ത്യ ഡ്രാമ ഫെസ്റ്റിലും കലാസംവിധാനങ്ങള്‍ ഒരുക്കിയതിന് മികച്ച ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള പുരസ്‌കാരം നേടി. മഞ്ജുളന്‍, പ്രദീപ് മണ്ടൂര്‍, കണ്ണൂര്‍ വാസുട്ടി, ഉമേഷ് കല്യാശ്ശേരി തുടങ്ങിയ നാടക പ്രതിഭകള്‍കൊപ്പവും 'ദല ' യിലെത്തന്നെ പി പി അഷ്‌റഫ്, മോഹന്‍ മൊറാഴ എന്നിവര്‍ അണിയിച്ചൊരുക്കുന്ന കലാ സൃഷ്ടികള്‍ക്കൊപ്പവും സജീവമായിരുന്നു ഹരിദാസ്.

മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം. മോണിക്ക ഒരു എ ഐ സ്റ്റോറി തിരക്കഥയൊരുക്കി, സംവിധാനം ചെയ്യുന്നത് ഇ എം അഷറഫാണ്. ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാമര്‍ശം നേടിയ സിനിമയാണിത്. അമേരിക്കന്‍ വംശജ അപര്‍ണ മള്‍ബറി, ഗോപിനാഥ് മുതുകാട്, 'മാളികപ്പുറം' ഫെയിം ശ്രീപത് എന്നിവര്‍ അഭിനയിക്കുന്നു.

art director haridasan bakkalam

മെയ് 31ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മജീഷ്യന്‍ മുതുകാട് പ്രധാന വേഷത്തില്‍ എത്തുന്ന മോണിക്ക ഒരു എഐ സ്റ്റോറിയില്‍ കേരളത്തില്‍ വളര്‍ന്ന അപര്‍ണ മള്‍ബറി മലയാളത്തില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിനി എബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, മന്‍സൂര്‍ പള്ളൂര്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബേബി, അജയന്‍ കല്ലായ്, ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ്, ഹാതിം, ആനന്ദ ജ്യോതി, പ്രസന്നന്‍ പിള്ള, പ്രീതി കീക്കന്‍, ഷിജിത്ത് മണവാളന്‍, പി.കെ. അബ്ദുല്ല, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഹരിദാസ് ബക്കളം

 

Tags