200 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ച് തേജ സജ്ജയുടെ 'ഹനുമാൻ'

hanuman

തേജ സജ്ജയെ നായകനായ  പാൻ ഇന്ത്യ ചിത്രം 'ഹനുമാൻ' ബോക്സോഫീസിൽ കുതിക്കുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം വാരം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം 130 കോടി നേടിയ ചിത്രം ആ​ഗോളതലത്തിൽ 150 കോടി കടന്നിട്ടുണ്ട്. വെെകാതെ ചിത്രം 200 കോടി ക്ലബ്ബിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.കേരളത്തിലുൾപ്പടെ ചിത്രം കൂടുതൽ തിയേറ്ററുകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.പ്രശാന്ത് വർമ്മയാണ് ചിത്രം   തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് .

 ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി ജനുവരി 12-നാണ് തിയേറ്റർ റിലീസ് ചെയതത്. 

അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.'ശ്രീരാമദൂത സ്‌തോത്രം', 'ആവക്കായ ആഞ്ജനേയ', 'പവർഫുൾ ഹനുമാൻ', 'സൂപ്പർ ഹീറോ ഹനുമാൻ' തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
 

Tags