ഒരു മില്യൺ കാഴ്ചക്കാരുമായി ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ' ട്രെയിലർ

kadakan trailer

 ഒരു മില്യൺ കാഴ്ചക്കാരെ നേടിക്കൊണ്ട് യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ് ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ ട്രെയിലർ . പൊടിപറത്തുന്ന ആക്ഷൻ രം​ഗങ്ങളും മാസ്സ് ഡയലോ​ഗുകളും മികച്ച ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.

ഹക്കീം ഷാജഹാൻ നായകനാവുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ ഹൃദയസ്പർശിയായ ​ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. റിലീസിന് മുന്നോടിയായ് ചിത്രത്തിലെ രണ്ട് ​ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഫോൾക്ക്ഗ്രാഫറുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന്, ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്ന് ആലപിച്ച ആദ്യ ​ഗാനം 'ചൗട്ടും കുത്തും' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. രണ്ടാമത്തെ ​ഗാനം 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ഈ ഗാനവും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും കയറി കൊളത്തിയിരിക്കുകയാണ്.

Tags