'ഹായ് നാണ്ണ' ചിത്ര൦ ജനുവരി നാലിന് ഒടിടിയിൽ റിലീസ് ചെയ്യും

'ഹായ് നാണ്ണ'  ചിത്ര൦ ജനുവരി നാലിന് ഒടിടിയിൽ റിലീസ് ചെയ്യും 

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ഹായ് നാണ്ണ . സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാൾ താക്കൂറിനൊപ്പം നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ചിത്ര൦ ജനുവരി നാലിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

ബേബി കിയാര ഖന്നയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൈര എന്റർടൈൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ. ടീഗല വിജേന്ദർ റെഡ്ഡി, കെ എസ് മൂർത്തി എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം ഹായ് നന്നാ നിർമ്മിക്കുന്നത്.

മുതിർന്ന താരങ്ങളെ കൂടാതെ പുതിയ സാങ്കേതിക പ്രവർത്തകരും ചിത്രത്തിലുണ്ട്. സാനു ജോൺ വർഗീസ് ക്യാമറയും എഡിറ്റിംഗ് പ്രവീൺ ആന്റണിയും നിർവ്വഹിക്കുന്നു. ഇവിവി സതീഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഭാനു ധീരജ് റായിഡു ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
 

Tags