ജി വി പ്രകാശ് കുമാര്‍ ചിത്രം കല്‍വൻ ഒടിടിയിലേക്ക്

google news
kalvan

ജി വി പ്രകാശ് കുമാറിനെ നായകനാക്കി പി വി ശങ്കർ സംവിധാനം ചെയ്ത   ചിത്രമാണ് കല്‍വൻ. ഏപ്രില്‍ നാലിനാണ് കല്‍വൻ പ്രദര്‍ശനത്തിന് എത്തിയത്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം മെയ്‍ 14നാണ് ഒടിടിയില്‍ എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം പുറത്തുവരികയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.  പി വി ശങ്കറാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.