ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

google news
ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത് ത്തിന്റെ ടീസര്‍

ഗുരുവായൂരമ്പല നടയില്‍  ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. . ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിട്ടായിരിക്കും ഗുരുവായൂരമ്പല നടയില്‍ എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ‘കെ ഫോർ കല്യാണം’ എന്ന് ഗാനത്തിനും സോഷ്യൽ മീഡിയയിൽ നല്ല സ്വീകരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ എത്തുന്ന കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജ് , ബേസിൽ, അനശ്വര, നിഖില വിമൽ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിലുണ്ട്.

 ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരങ്ങളും എത്തുന്നു. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.
 

Tags