വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' മെയ് 16 ന് തീയറ്ററുകളിലെത്തും

google news
Guruvayoor Ambalanadayil

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 16നാണ് ചിത്രം റിലീസിനെത്തുക. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. 

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.