ഗോട്ട് അടുത്ത ഷെഡ്യൂളിന് ദുബായില്‍ തുടക്കം

google news
goat

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നര്‍ ജോണറില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്നിരുന്നു. ക്ലൈമാക്‌സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റഷ്യയിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ റഷ്യന്‍ ഷെഡ്യൂളിന് മുന്നേ മറ്റൊരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണത്തിനായി വിജയ്‌യും വെങ്കട് പ്രഭുവും ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്.

വളരെ ചെറിയൊരു ഷെഡ്യൂളായിരിക്കും ദുബായിലേത്. സിനിമയുടെ ഫ്‌ലാഷ്ബാക്ക് രംഗങ്ങളായിരിക്കും ഇവിടെ ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിനായി ഏതാനും താരങ്ങള്‍ കൂടി ഉടന്‍ ദുബായിലേക്ക് പറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ വിജയ്!യും വെങ്കട്ട് പ്രഭുവും ഉടന്‍ റഷ്യയിലേക്ക് പോകുമെന്നാണ് സൂചന.

Tags