'ഗുഡ്‍ബൈ' ഒടിടി റിലീസ് പ്രഖ്യാപിച്ചു

amitha
ചിത്രം ഡിസംബര്‍ രണ്ടിന് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങും.  'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

രശ്‍മിക മന്ദാന നായികയായ ആദ്യ ബോളിവുഡ് ചിത്രമായ 'ഗുഡ്‍ബൈ'യുടെ ഒടിടി റീലീസ് തിയ്യതി പ്രഖ്യാപിച്ചു. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.രശ്‍മിക മന്ദാനയുടെ, ചിത്രത്തിലെ പ്രകടനം അഭിനന്ദനം നേടിയിരുന്നു.

ചിത്രം ഡിസംബര്‍ രണ്ടിന് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങും.  'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  

നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

Share this story