ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ.... വീണ്ടും 'ഗോൾഡ്' റിലീസ് പ്രഖ്യാപിച്ചു

gold
സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു.

അൽഫോൺസ് പുത്രൻ- പൃഥ്വിരാജ് സുകുമാരൻ- നയൻതാര ചിത്രം 'ഗോൾഡ്' ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

''സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്''- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

'പ്രേമ'ത്തിനുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. മാർ‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു.

Share this story