ആടുജീവിതം നൂറു കോടി ക്ലബിലേക്ക് ?

aadujeevitham

100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസിപൃഥ്വിരാജ് ചിത്രം ആടുജീവിതം. മാര്‍ച്ച് 28ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ചിത്രം 93 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ നൂറ് കോടി ക്ലബിലേക്ക് കടക്കാന്‍ ഇനി ഏഴ് കോടി കൂടി നേടിയാല്‍ മതി.

ശ്രദ്ധേയമായ വിജയം കൈവരിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ഇന്ത്യയില്‍ നിന്ന് മാത്രം 47 കോടി നേടിയെടുത്തു. ആദ്യ എട്ട് ദിവസം കൊണ്ട് 26.35 കോടി നേടിയ മഞ്ഞുമ്മേല്‍ ബോയ്‌സിന്റെ വരുമാനത്തിന്റെ ഇരട്ടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തില്‍ നിന്നുമാത്രം എട്ട് ദിവസം കൊണ്ട് 38 കോടിയോളം നേടിക്കഴിഞ്ഞു. നാളെത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കൂടിയെത്തുമ്പോള്‍ ആടുജീവിതം മറ്റൊരു നാഴികക്കല്ല് കൂടി താണ്ടുകയാണ്.
അങ്ങനെയെങ്കില്‍ വേഗത്തില്‍ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില്‍ ആടുജീവിതവും എത്തും

Tags