നൂറുതിയേറ്ററുകളിൽ അമ്പതുദിവസം പിന്നിട്ട് 'ആടുജീവിതം'

google news
aadujeevitham

രണ്ടോ മൂന്നോ ആഴ്ചകൾമാത്രം വിജയസിനിമകൾപോലും പ്രദർശിപ്പിക്കപ്പെടുന്ന പുതിയകാലത്ത് വേറിട്ടവിജയവുമായി ആടുജീവിതം.  നൂറുതിയേറ്ററുകളിൽ അമ്പതുദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനംചെയ്ത ചിത്രം.

മലയാളസിനിമയിലെത്തന്നെ ഏറ്റവും പണംവാരിയപടങ്ങളിൽ ഒന്നായിമാറാനും ആടുജീവിതത്തിന് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സ്‌ ഓഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇത്‌. പൃഥ്വിരാജ്, കേന്ദ്രകഥാപാത്രമായ നജീബായി എത്തിയ ചിത്രത്തിൽ അമലാപോളാണ് നായികയായെത്തിയത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

Tags