ആടുജീവിതവും ആവേശവും ഒ.ടി.ടിയിലേക്ക്

Goat life and excitement to OTT

തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ  ആടുജീവിതവും ആവേശവും ഒ.ടി.ടിയിലേക്കെന്ന് റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ആമസോൺ പ്രൈമിലുമാണ് ചിത്രങ്ങൾ സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം.

മെയ് 10 ന് ഹോട്ടാസ്റ്റാറിലാണ് പൃഥ്വിരാജിന്റെ ആടുജീവിതം എത്തുന്നതെന്നാണ് വിവരം. സമയ ദൈർഘ്യത്തെ തുടർന്ന് തിയറ്ററിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങളും ഒ.ടി.ടി പതിപ്പിലുണ്ടാകും. ചിത്രത്തിന്റെ അൺകട്ട് വെർഷനാകും സ്ട്രീം ചെയ്യുക. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ആടുജീവിതം 100കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്.155.95 കോടിയോളം രൂപ ഇതിനോടകം നേടിയിട്ടുള്ളത്. കേരളത്തിൽ മാത്രം 77.75 കോടിയാണ് ആടുജീവിതം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത ആവേശത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുന്ന ആവേശം മെയ്17ന് ഒ.ടി.ടിയിലെത്തുമെന്നാണ് റിപ്പോർട്ട്. 'ജാഗരണി'ന്റെ റിപ്പോർട്ട് പ്രകാരം ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ആവേശം ആഗോളതലത്തിൽ 150 കോടിയിലേക്ക് അടുക്കുകയാണ്. 74.10 കോടിയാണ് ചിത്രത്തിന്റെ 22 ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ.

Tags