ഗില്ലി റി റിലീസ് ; അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം കോടികള്‍ നേടി

ghilli

വിജയ് തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. സിനിമ ഇതിനകം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം കോടികള്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
ഇന്ന് റിലീസ് ചെയ്യുന്ന സിനിമ ഇതുവരെ ആഗോളതലത്തില്‍ മൂന്ന് കോടി രൂപ പ്രീ സെയ്‌ലിലൂടെ നേടിയതായാണ് സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ മാത്രം ഗില്ലി ആദ്യ ദിനത്തില്‍ ആറുകോടിക്ക് മുകളില്‍ കളക്റ്റ് ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വൈഡ് റിലീസ് കണക്കിലെടുക്കുമ്പോള്‍ ആഗോളതലത്തില്‍ ഗില്ലി 10 കോടിക്ക് മുകളില്‍ നേടുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്!യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുകാണ്.
 

Tags