ബുക്ക് മൈ ഷോയില്‍ ട്രെൻഡിങ്ങായി ഗില്ലി; റീ റിലീസ് 20 ന്

gilli

വിജയ്, തൃഷ, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച 2004 ലെ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ചിത്രമാണ് ഗില്ലി. ചിത്രത്തിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിനായി ഏപ്രിൽ 20 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഗില്ലി.

ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. ആ ആവേശം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലും പ്രകടമാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ട്രെൻഡിങ്ങാണ് ചിത്രം . കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ സിനിമയുടെ 6000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആശിഷ് വിദ്യാര്‍ഥി, ധമു, മയിൽസ്വാമി, ജാനകി സബേഷ്, നാൻസി ജെന്നിഫർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഇതേ സിനിമയ്ക്ക് ശേഷമാണ്.