ജോർജ്​കുട്ടിയും കുടുംബവും വീണ്ടും വരുന്നു ; ‘ദൃശ്യം 3 ‘ സ്ഥിരീകരിച്ച് മോഹൻലാൽ

Actor Mohanlal was admitted to the hospital
Actor Mohanlal was admitted to the hospital

ജോർജ്​കുട്ടിയും കുടുംബവും വീണ്ടും വരുന്നു. ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചന നൽകി മോഹൻലാൽ. ഗലാട്ട തമിഴിനു വേണ്ടി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളിപ്പോൾ ദൃശ്യം3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് മോഹൻലാൽ പറഞ്ഞത്.

ഷൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷം മുമ്പേ സംവിധായകന്‍റെ കൈയിൽ ദൃശ്യം തിരക്കഥയുണ്ടായിരുന്നു . ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന് പറയുന്നത്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും മോഹൻലാൽ പറഞ്ഞു.

Tags