രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നു ; ജിയോ ബേബി

jeo  baby

 ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍  ഭയം തോന്നുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേല്‍ സെന്‍സറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറയുന്നു.പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് - ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി, സിനിമകളുടെ പ്രമേയത്തിന്റെ പേരില്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കാതല്‍ ദ കോര്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags