'ജെന്‍ വി' സീരീസ് നടന്‍ ചാന്‍സ് പെര്‍ഡോമോ ബൈക്ക് അപകടത്തില്‍ അന്തരിച്ചു

google news
gen

'ജെന്‍ വി', 'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന' എന്നീ വെബ് സീരിസ് നടന്‍ ചാന്‍സ് പെര്‍ഡോമോ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. 27 വയസായിരുന്നു. 

പെര്‍ഡോമോയുടെ മനേജിങ് ടീം പ്രസ്താവനയിലൂടെയാണ് താരത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഈ അവസരത്തില്‍ നടന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏറ്റവും അവസാനം ആമസോണ്‍ പ്രൈമിന്റെ ജനപ്രിയ പരമ്പരയായ 'ദ ബോയ്‌സിന്റെ' സ്പിന്‍ഓഫായ 'ജെന്‍ വി' യുടെ ആദ്യ സീസണില്‍ പെര്‍ഡോമോ ആന്ദ്രെ ആന്‍ഡേഴ്‌സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പെര്‍ഡോമോയുടെ വിയോഗത്തെത്തുടര്‍ന്ന് 'ജെന്‍ വി' രണ്ടാം സീസണ്‍ നീണ്ടുപോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags