'ടോക്‌സിക്'; ഗീതു മോഹൻദാസ് ചിത്രത്തിൽ നായകനായി റോക്കിംഗ് സ്റ്റാര്‍ യാഷ്

toxic

കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ് എന്ന് പേരിട്ടു. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 

ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ''ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍ ' എന്നായിരുന്നു ഗീതു മോഹന്‍ദാസ് പറഞ്ഞത്.

ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും വലിയ പ്രോജക്റ്റിനായി റോക്കിംഗ് സ്റ്റാര്‍ യാഷുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. യഷും ഗീതുവും ശക്തമായ ആഖ്യാനത്തിലൂടെയും ബൃഹത്തായ ആക്ഷനിലൂടെയും ചലനാത്മകമായ ഒന്നില്‍ യാതൊരു മാറ്റവും വരുത്താത്തതിനാല്‍ ഇതിന് സമയമെടുത്തു. ഞങ്ങള്‍ നിര്‍മ്മിക്കുന്ന ഈ മികവുറ്റതും ഗംഭീരവുമായ ഈ സിനിമയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്നായിരുന്നു നിര്‍മാതാവ് വെങ്കട്ട് കെ നാരായണയുടെ പ്രതികരണം.