വിവാഹ വീഡിയോ മാത്രമല്ല, അത് നയന്‍താരയുടെ ഡോക്യുമെന്ററി; വെളിപ്പെടുത്തി ഗൗതം മേനോന്‍
gautham

 


നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹിതരാകുന്നത്. ജൂണ്‍ 9 ന് ആയിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആ വിവാഹം. മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്‌ളിക്‌സിലൂടെ ആരാധകര്‍ക്കും കാണാന്‍ സാധിക്കുമെന്ന വാര്‍ത്ത പുറത്ത് വരുന്നത് അതിന് തൊട്ടുപിന്നാലെയാണ്. 

സംവിധായകന്‍ ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിര്‍വഹിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന വിഡിയോ എന്നാല്‍ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സംവിധായകന്‍ ഗൗതം മേനോനാണ് വിഡിയോയുടെ ഉള്ളടകത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

നയന്‍താര : ബിയോണ്ട് ദ ഫെയറിടേല്‍ എന്ന ഡോക്യുമെന്ററിയില്‍ നയന്‍താരയുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. സിനിമാ ലോകത്ത് എത്തിയതിനെ കുറിച്ചും വിഗ്‌നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം ഡോക്യുമെന്ററി കൈകാര്യം ചെയ്യും.


 

Share this story