ഉണ്ണി മുകുന്ദൻ ​ഗന്ധർവനാകുന്നു, ​'ഗന്ധർവ ജൂനിയർ' ടൈറ്റിൽ പോസ്റ്റർ എത്തി
gandarva

സിനിമാ ജീവിതത്തിൽ ആദ്യമായി ​ഗന്ധർവന്റെ വേഷം അണിയാൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പുതിയചിത്രമായ ഗന്ധർവ്വ ജൂനിയറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.

സെക്കന്റ്‌ ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണിത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവ്വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ലിറ്റിൽ ബി​ഗ് ഫിലിംസും ജെ.എം. ഇൻഫോടെയിൻമെന്റും ചേർന്നാണ് ​ഗന്ധർവ ജൂനിയർ നിർമ്മിക്കുന്നത്.

Share this story