വീണ്ടും അമ്മയായി ഹോളിവുഡ് താരം ഗാല്‍ ഗാഡോട്ട്

gal

ഹോളിവുഡ് താരം ഗാല്‍ ഗാഡോട്ട് വീണ്ടും അമ്മയായി. നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓറി എന്നാണ് കുഞ്ഞിന്റെ പേര്. ‘എന്റെ വെളിച്ചം’ എന്നര്‍ത്ഥം വരുന്ന ഹീബ്രു വാക്കാണ് ഓറി.

തങ്ങളുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവന്നതിനാലാണ് മകള്‍ക്ക് ഓറി എന്ന് പേര് നല്‍കിയതെന്ന് ഗാല്‍ പറഞ്ഞു. ഗര്‍ഭാവസ്ഥ എളുപ്പമായിരുന്നില്ലെന്നും നടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. കുഞ്ഞിനൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഗാല്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വിന്‍ ഡീസല്‍ നിരവധി ഹോളിവുഡ് താരങ്ങള്‍ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാല്‍ ഗാഡോട്ട്-ഗാഡോട്ട് ജറോണ്‍ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ഓറി. അല്‍മ, മായ, ഡാനിയേല എന്നിങ്ങനെയാണ് മറ്റു കുട്ടികളുടെ പേര്.

Tags