ഇക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി ഗായകൻ ജി വേണുഗോപാൽ

google news
kottiyoor

കൊട്ടിയൂർ : കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രത്തിൽ ഗായകൻ ജി വേണുഗോപാൽ ദർശനം നടത്തി. ഭാര്യ രശ്മിയുടെ കൂടെയാണ് വേണുഗോപാൽ ക്ഷേത്ര ദർശനം നടത്തിയത്.

അതെ സമയം മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന വൈശാഖോത്സവത്തിന് ഒരുങ്ങുകയാണ് കൊട്ടിയൂർ ശിവക്ഷേത്രം . വൈശാഖ മഹോത്സവത്തിന്  തുടക്കം കുറിച്ചുകൊണ്ട് മെയ് 16 ന് അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കും.

kottiyoor

പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ദക്ഷ യാഗത്തെ അനുസ്മരിച്ചുകൊണ്ടുള്ള താണ് 27 ദിവസങ്ങളിലായി ആചരിക്കുന്ന വൈശാഖ മഹോത്സവം ആരംഭിക്കുന്നത്.

 Preparations are underway for the Kottiyoor Vaisakha festival

അക്കരെ കൊട്ടിയൂർ,​ ഇക്കരെ കൊട്ടിയൂർ എന്നീ പേരുകളിൽ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ബാവലി പുഴയുടെ രണ്ടു കരകളിലായിട്ടാണ് ക്ഷേത്രങ്ങളുള്ളത്.

kottiyoor ulsavam

Tags