'ഇങ്ങനെ ഒരു അയ്യനാര്‍ ആശാനെ തന്നതിന് നിറഞ്ഞ സ്‌നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

hareesh

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വലിയൊരു താരനിര ഭാഗമാകുന്ന സിനിമയില്‍ ഒരു സുപ്രധാന വേഷത്തില്‍ നടന്‍ ഹരീഷ് പേരടിയും എത്തുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രത്തിന് സംവിധായകനോടുള്ള സ്‌നേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് ഹരീഷ് പേരടി.

'പ്രിയപ്പെട്ട ലിജോ...ഇങ്ങനെ ഒരു അയ്യനാര്‍ ആശാനെ തന്നതിന് നിറഞ്ഞ സ്‌നേഹം,' എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഒപ്പം കഥാപാത്രത്തിന്റെ ചിത്രവും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അയ്യനാര്‍ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ഹരീഷ് പേരടി സിനിമയില്‍ അവതരിപ്പിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തിനുള്ള വാതില്‍ തുറന്നുവയ്ക്കുന്നത് ഈ കഥാപാത്രമാണ്.

Tags