പൃഥ്വിരാജിനൊപ്പം ചിത്രം ; വാര്‍ത്തകളോട് പ്രതികരിച്ച് ആര്‍ഡിഎക്‌സ് സംവിധായകന്‍

prithiraj

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകളേതൊക്കെയാകുമെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍', 'ഗുരുവായൂര്‍ അമ്പലനടയില്‍', 'സലാര്‍ 2', ഖാലിദ് റഹ്മാനുമായുള്ള സിനിമ ഉള്‍പ്പെടെ രസകരമായ ലൈനപ്പുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ഇത് കൂടാതെ പൃഥ്വിരാജ്, ആര്‍ ഡി എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തിനൊപ്പം അണിചേരുമെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഒരുങ്ങുന്നതെന്നും അതില്‍ റൊമാന്റിക് കണ്ടന്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് നഹാസ് ഹിദായത്ത്. പൃഥ്വിരാജ് തന്റെ അടുത്ത സിനിമയുടെ ഭാഗമല്ലെന്നും തനിക്ക് മറ്റ് പ്രോജക്ടുകളുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.


തന്റെ അടുത്ത പ്രോജക്ടിനെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. അടുത്ത സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. അത് ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ പെടുന്ന സിനിമയല്ല എന്നും നഹാസ് വ്യക്തമാക്കി. കൊവിഡ് സമയത്ത് നിര്‍ത്തിവച്ച 'ആരവം' എന്ന ആന്റണി വര്‍ഗീസ് ചിത്രത്തിന് വേണ്ടിയാകും നഹാസ് ഇനി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Tags