സിനിമാ സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു

google news
biju vattappara

സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെന്ററികളുടെയും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. ഒക്കല്‍ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയില്‍ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍. 

സുരേഷ് ഗോപി നായകനായ രാമരാവണന്‍ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവന്‍ മണി നായകനായ ലോകനാഥന്‍ ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Tags