'96 ' ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു

96
96

സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ’96’ തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ ’96’ൻറെ രണ്ടാം ഭാഗം വരുന്നെന്ന് സ്ഥിരീകരിച്ച് ചിത്രത്തിൻറെ സംവിധായകൻ പ്രേം കുമാർ. സ്ഥിരീകരിച്ചു. വിജയ് സേതുപതി, തൃഷ കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

രണ്ടാം ഭാ​ഗത്തിന്റെ കഥ ഏകദേശം പൂർത്തിയായി എന്നും വിജയ് സേതുപതിയുടെ ഭാര്യക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു എന്നും പ്രേംകുമാർ നേരത്തെ പറഞ്ഞിരുന്നു. സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോർട്ട് ഉണ്ട്.
 

Tags

News Hub