ഹൃത്വിക് റോഷൻ ചിത്രം 'ഫൈറ്റർ' ഒടിടിയിലേക്ക്

google news
fighter

ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫൈറ്റർ' ഒടിടിയിലേക്ക്. വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രം എപ്പോൾ സ്ട്രീമിങ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

'പഠാന്‍' എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കിയ 'ഫൈറ്റര്‍' ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ കഥയാണ് പറയുന്നത്. മിര്‍മാക്സ്, വയകോം 18 എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 336 കോടിയിലധികം നേടിയ  ഫൈറ്ററിന്റെ ഒടിടി റൈറ്റ്‍സ് 150 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.