‘ഫൈറ്റ് ക്ലബ്’; ആദ്യ സിനിമ പ്രഖ്യാപിച്ച് ലോകേഷിന്റെ ‘ജി സ്‌ക്വാഡ്’

fight club

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു.  ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റ് ക്ലബ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ്  നേടിയത് . 

അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം. ആദിത്യയാണ് നിർമ്മാതാവ്. സിനിമാട്ടോഗ്രാഫർ– ലിയോൺ ബ്രിട്ടോ, എഡിറ്റർ – കൃപകരൺ, കഥ – ശശി, തിരക്കഥ – വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്മത്, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. ഡിസംബറിൽ ചിത്രം തിയറ്ററുകളിലേക്കെത്തും.