ഫെഫ്ക ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ തേടുന്നു; നിങ്ങൾക്കും അപേക്ഷിക്കാം..

google news
dubbing

ഫെഫ്ക ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ തേടുന്നു. ഫെഫ്ക ഡബ്ബിങ് യൂണിയന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ സംവിധായകരുടെയും സൗണ്ട് എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലായിരിക്കും ശബ്ദ പരിശോധന നടത്തുക.

ഭാഷ, ഉച്ചാരണം, മോഡുലേഷന്‍ എന്നിവയിലുള്ള നിങ്ങളുടെ അഭിരുചിക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. എസ്എസ്എല്‍സി പാസായിട്ടുള്ള, 18 വയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണ്ണ, KRWA-12, കട്ടച്ചല്‍ റോഡ്, തിരുമല PO, തിരുവനന്തപുരം 695006 എന്ന അഡ്രസ്സിലേക്ക് അയക്കുക