സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാം; ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമൊരുക്കി ഫെഫ്ക
Sep 25, 2024, 10:42 IST
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമൊരുക്കി ഫെഫ്ക. 8590599946 എന്ന നമ്പറില്‍ പരാതികള്‍ അറയിക്കാം. ഇന്ന് വൈകീട്ട് നാല് മണിയോടെ നമ്പര്‍ ആക്ടീവ് ആകും. 24 മണിക്കൂറും സേവനം ലഭ്യമാകും.
ടോള്‍ ഫ്രീ നമ്പറില്‍ എസ്എംഎസ് ആയും വാട്‌സ്ആപ് ആയും പരാതികള്‍ നല്‍കാം. ഷൂട്ടിങ്- പോസ്റ്റ് പ്രൊഡക്ഷന്‍ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ മാത്രമാകും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക. പരാതികള്‍ സ്വീകരിക്കുന്നതും പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതും സ്ത്രീകളായിരിക്കും.