'ഇവർക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും'; സിനിമയിലെ പിന്നണി താരങ്ങൾക്ക് അഭിവാദ്യങ്ങളുമായി ഫെഫ്ക

google news
fefka video

സിനിമയുടെ പിന്നിൽ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് ഫെഫ്ക. ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തൊഴിലാളികൾക്ക് ഫെഫ്ക അഭിവാദ്യങ്ങൾ അർപ്പിച്ചിരിക്കുന്നത്.

സിനിമയിൽ ഇങ്ങനെ ചിലരുണ്ട്. സൂര്യന് മുൻപേ ഉണരുന്നവർ, സൂര്യനെ പോലെ വെട്ടം തരുന്നവർ, ഭൂമിയെ പോലെ സഹനം ഉള്ളവർ, അന്നം വിളമ്പുന്നവർ, വിയർക്കുന്നവർ, വിശക്കാതിരിക്കാൻ പഠിച്ചവർ, ഹർഷാരവങ്ങളിലും പുരസ്കാരങ്ങളിലും അടയാളപ്പെടാത്തവർ. ഇവർക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും. സഹയാത്രികരെ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ, എന്ന് കുറിച്ചുകൊണ്ടാണ് സിനിമ സെറ്റിലെ എല്ലാ മേഖലയിലുള്ളവരുടെയും ദൃശ്യങ്ങൾ ഫെഫ്ക പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ മേഖലയിൽ ആദ്യമായി ചലച്ചിത്ര മേഖലയിലെ സംഘടനകൾക്ക് പരിരക്ഷ നൽകിക്കൊണ്ട് തുടങ്ങുന്ന കൂട്ടായ്മയാണ് മലയാള സിനിമയില്‍ ഫെഫ്ക തൊഴിലാളി സംഘടനയുടെ കൂട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയിൽ സിനിമയുടെ പിന്നിൽ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന അംഗങ്ങളുണ്ട്.