പ്രശസ്ത സംവിധായകൻ വിനു അന്തരിച്ചു

VINU

കോയമ്പത്തൂർ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്.

1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം. 2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.